Tuesday, March 29, 2011

രാക്കിളി

രാക്കിളി
രാത്രിയുടെ
ഏകാതാരയില്‍
നോക്കി നീ
എന്തിനു കരഞ്ഞുവിളിക്കുന്നു.
നിന്‍റെ ശബ്ദം 
ആ ചെറുശരീരത്തിലെ
ഏത് ആഴങ്ങളില്‍ നിന്നാണ്
പ്രതിധ്വനിക്കുന്നത്.
മരിച്ചുകയറിയ
ക്രിസ്തുവിന്‍റെ
കുരിശിനുകീഴില്‍
ആ രാത്രി 
നീ എന്തേ പാടാഞ്ഞത്.
എന്തിനാണ് 
ഓര്‍മ്മകളെ ഉണര്‍ത്തി 
ഉറക്കമിളച്ചിരുന്ന്
പിന്നെയും പിന്നെയും 
പാടുന്നത്.
എന്‍റെ രാത്രിപക്ഷീ
പിഴവുകളാല്‍
തല പിളര്‍ക്കുന്ന നേരത്ത്
ഉണര്‍ച്ചയുടെ പാതിരായിക്ക്
നിലാവൊളിപ്പകര്‍ച്ചയില്‍
ഒറ്റച്ചില്ലക്കിരുന്ന്
നിന്‍റെ കുഞ്ഞുഹൃദയം
വിറപൂണ്ടു വിളിക്കുന്നത്‌ 
എന്നെയാണോ?
നിന്‍റെ ഭാരമില്ലായിമയിലും 
പൊഴിഞ്ഞു പോകുന്ന
ഇലകളുടെ പറക്കലില്‍
എന്നെയും ഊയലാട്ടിയിരുന്നെങ്കില്‍.
എന്‍റെ രാപ്പാടി പക്ഷീ
നീ പാടുക.
രാത്രിയുടെ സംഗീതമായി
ഓര്‍മ്മകളുടെ ഒഴുക്കിനായി 
മരിച്ചു ചിറകടിക്കുംവരെ 
നീ പാടുക.
 




 
.

 
 




1 comment:

  1. കൊള്ളാം ലളിതം മനോഹരം,

    പിന്നെ

    മരിച്ചു ചിറകടിക്കുംവരെ
    നീ പാടുക.

    ഇതിങ്ങനെയാണോ ഉദ്ദേശിച്ചതെന്നു ഒരു സംശയം

    ചിറകടിച്ച് മരിക്കും വരെ
    നീ പാടുക.

    എന്റെ ഒരു സംശയം മാത്രമാണിത്, അങ്ങയെ പോലുള്ള ഒരാളെ വിലയിരുത്താനുള്ള കഴിവൊന്നും എനിക്കില്ല.

    ആശംസകള്‍

    ReplyDelete