Friday, November 19, 2010

വീട്ടകം

വീട്ടകം
അമ്മയുടെ ഉന്മാദത്തിന്‍റെ ഭീതിദമായ രാത്രികളില്‍ ഉറക്കമില്ലാതെ നെഞ്ചിടിപ്പോടെ ഞങ്ങള്‍ നേരം വെളുപ്പിച്ചിട്ടുണ്ട്.ബഹളമയമാണ് രാത്രി .തെറികളുടെ അഭിഷേകമുണ്ട്‌.അകാലമൃത്യുപൂണ്ട അമ്മൂമ്മയുടെ പരകായപ്രവേശമുണ്ട്.പടിഞ്ഞാറെ മുറി അടച്ചു തുറക്കുമ്പോള്‍ പുറത്തേക്കുവരുന്നത്‌ അമ്മ ആയിരിക്കില്ല .മറ്റൊരു ഭാവം .മറ്റൊരു രൂപം .മറ്റൊരു സംസാരം .അമ്മേ......എന്നു വിളിച്ചാല്‍ ...പോടാ ...പട്ടീ ...എന്നു മറുപടി വരും .അടുക്കള പുകയില്ല .ഇരുട്ടായാല്‍ മുറികളില്‍ ബള്‍ബ് കത്തിക്കില്ല.പൂജാമുറിയില്‍ നിലവിളക്ക് കത്തിച്ച് മണിയടിക്കൊപ്പം ഉച്ചത്തില്‍ നാമം ജപിക്കുന്ന ഭീകരിയായ ഒരു ഭക്തയായി ,ഈശ്വരരൂപത്തില്‍ പാതിയടഞ്ഞ മിഴികളുമായി അമ്മ ഇരിക്കും .തണുപ്പും ഇരുട്ടും ഭയവും നിശ്ശബ്ദതയും ആക്രോശങ്ങളും അവിചാരിതമായി സമ്മാനിച്ചിരുന്ന ആ വീട് ഇന്നൊരു ഓര്‍മ്മച്ചിത്രമാണ്.എന്നെ പരുവപ്പെടുത്തിയ ആ വീട്ടകത്തിന് നന്ദി .

Tuesday, November 16, 2010

കാക്കയേമാന്‍


കാക്കയേമാന്‍
ഴയ്ക്ക് മുന്‍പുള്ള കൂരാപ്പ് പടര്‍ത്തി ,താഴ്ന്നു പറക്കുന്ന കാക്കകളുടെ കരച്ചില്‍ കേട്ട് പുറത്തേക്ക് നോക്കിക്കൊണ്ടു അമ്മ പറഞ്ഞു :"കാക്കകള്‍ കലിപൂണ്ടിട്ടുണ്ട്.കാക്കയേമാന്‍ വരുന്നന്നു തോന്നുന്നു." ഞാന്‍ മുറ്റത്തേക്കിറങ്ങി.അപ്പോള്‍ കാണാം ,ഏഴടി ഉയരവും മെലിഞ്ഞിട്ടെങ്കിലും ഉറച്ചപേശീബലമുള്ള എന്‍പതുവയസ്സുകാരന്‍ കുനിഞ്ഞു കല്ലെടുക്കുകയാണ് .പെട്ടെന്ന് ഒരു കാക്ക താഴ്ന്നു പറന്ന് അയാളെ ഞോണ്ടി.അയാള്‍ ഇടതുകൈ തലക്കുമേലെ വീശിക്കൊണ്ട് പ്‌രാകി പറഞ്ഞു :"നാശങ്ങള്‍ ......എന്‍റെ ബലിച്ചോറ് തിന്നാന്‍ കൊതിപൂണ്ട്‌ നടക്കുവാ......"ആകാശത്ത് കാക്കകരച്ചിലുകളുടെ പെരുമഴകേട്ട് അമ്മയും പുറത്തേക്കിറങ്ങി പറഞ്ഞു :"പോല്‍ത്തെക്കൊന്നും(ഉച്ചഭക്ഷണം )ആയില്ല ഏമാനെ.....കറി അടുപ്പത്തിരിക്കുന്നേയുള്ളൂ.അവിടിരിക്ക്‌ ."
"ഉള്ളതു മതി കോച്ചേ......ഇവിടിരുന്നാല്‍ ഇവറ്റകള്‍ എന്നെ കൊത്തിക്കൊണ്ടുപോകും."
തൂശനിലയില്‍ അമ്മ വിളമ്പിയ ചോറും ചീനിയും മോരൊഴിച്ചുകുഴച്ച്‌ മീങ്കറിയില്‍ മുക്കി നാല് സൈഡുപിടിച്ച്‌ ഉരുട്ടി വായിലേക്ക് എറിഞ്ഞുവിടുന്നത് ഞാന്‍ കൊതിയോടെ നോക്കിനിന്നു .ഇടയില്‍ കണ്ണുകള്‍ മുഴയ്‌ക്കുന്നുണ്ട്‌.ഏമ്പക്കം പോകുന്നുണ്ട് .വിയര്‍ക്കുന്നുണ്ട്‌.വെള്ളം കുടിക്കുന്നുണ്ട്‌ .കണ്ണ് നിറയുന്നുണ്ട് .
പിന്നീട് കുറേക്കാലം ഞാന്‍ കാക്കയേമാനെ കണ്ടിട്ടേയില്ല.ഇടയില്‍ അമ്മയോട് തിരക്കി .അമ്മയ്ക്ക് അറിയില്ലാന്നുപറഞ്ഞു .ഒരു ദിവസം രാവിലെ കാക്കകളുടെ വിചിത്രമായ ബഹളം കേട്ട് ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി .ഇനി കാക്കയേമാനാണോ? റോഡിലെ ലൈന്‍കമ്പികളിലോന്നില്‍ ഒരു കാക്ക കറണ്ട് അടിച്ച്‌ തൂങ്ങിക്കിടന്നിരുന്നു .അതിനു ചുറ്റും കാക്കകള്‍ വട്ടമിട്ട് കരയുന്നതാണ് ഞാന്‍ കണ്ടത്.പെട്ടെന്ന് പിന്നില്‍നിന്ന് അമ്മ ചോദിച്ചു :"നീ വിചാരിച്ചു കാക്കയേമാനാണന്ന് ഇല്ലിയോ? അയാള്‍ ചത്തുപോയിക്കാണും." അങ്ങനെയൊന്നും ആവരുതേന്നുള്ള വിചാരത്തോടെ പുറത്തേക്കുനോക്കി കാക്കകളുടെ ആരവങ്ങളിലേക്ക് ഞാന്‍ കണ്ണും നട്ടിരുന്നു .

ഒരിക്കലൂണി

ഒരിക്കലൂണി
മൂന്നര പതിറ്റാണ്ട് മുന്‍പ്, ഞങളുടെ നാട്ടിലെ ഏക ആശുപത്രി ആയിരുന്നു കര്‍ത്താവിന്റെയേത്.  അക്കാലങ്ങളില്‍ ദൂരെ  പ്രദേശങ്ങളില്‍ നിന്നുവരെ ഡോക്ടര്‍ കര്‍ത്തയെ   കാണുവാന്‍ ആളുകള്‍ എത്തിയിരുന്നു .മഴയായാലും വെയിലായാലും കാല്‍ വിരലുകള്‍ക്കിടയില്‍ വളംകടിക്കുള്ള മഷി പുരട്ടി എത്തുന്ന ഒരു കിഴവന്‍ അമ്മാവനെ ഞനിപ്പോഴും ഓര്‍ക്കുന്നു .അമ്മ അയാളെ ഒരിക്കലൂണി എന്നാണ് വിളിച്ചിരുന്നത്‌ .ടി കിളവന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ വീടിന്  പിന്നാമ്പുറത്ത് ആഴ്ചയിലൊരിക്കല്‍ എത്തുക പതിവായിരുന്നു.ഉച്ചനേരത്താണ് എത്തുന്നത് . വന്നുകഴിഞ്ഞാല്‍ ഉച്ചയൂണ് കിട്ടുംവരെ നാട്ടുകാര്യങ്ങളെ  കുറിച്ചും ഡോക്ടര്‍ കര്‍ത്തയുടെ കൈപുണ്യ ത്തെക്കുറിച്ചും നിറുത്താതെ  ചാറ്റിങ്ങാണ്.അവസാനം  ചോറുകലം കാലിയാക്കിയിട്ടേ   മൂപ്പര് പൊകു.അതാവണം അമ്മ അയാളെ ഒരിക്കലൂണി എന്നുവിളിച്ചിരുന്നത്‌ .അയാളോടൊപ്പം സന്തത സഹചാരിയായി ഒരു കുറുവടിയും അതിന്റെ  തുമ്പത്ത്ചുവന്ന നിറമുള്ള മരുന്നുനിറച്ച ഒരു കുപ്പിയും ചരടില്‍ കെട്ടിയിട്ടിരിക്കും .അതുകാണുമ്പോള്‍ അമ്മ ചോദിക്കും ";ഒരിക്കലൂണിനു എന്നും പനിയാണോ?" അപ്പോഴയാള് പറയും ;"എല്ലാം ഡോക്ടര്‍ കര്‍ത്തയുടെ മരുന്നുകൂട്ടല്ലിയോ .ആ ഒരു കൈപുന്ന്യം ."
                                     അക്കാലത്തിന്റെ  നിഴലുകള്‍ പോലും നാം ജീവിതത്തില്‍നിന്നും ഡിലീറ്റ് ചെയിതുകൊണ്ടിരിക്കുകയാണ് .ആഗോലവല്‍ക്കരനത്തിന്റെയും ആഗോലതാപനത്തിന്റെയും കാലമായി .ഡോക്റ്റര്‍ കര്‍ത്തയുടെ മരുന്നുകൂട്ടുകള്‍ കുഴിച്ചുമൂടിക്കൊണ്ടെ സാമ്രാജ്യത്ത മരുന്നുകമ്പനികള്‍ ലോകത്തിനുമേല്‍ പിടിമുറുക്കി .
                                     ഇന്ന് വീടിനു പിന്നാംപുറമില്ല .                          
                                     എത്താനാരുമില്ല.
                                     അമ്മയും പോയി .
                                     മതിലിനുള്ളില്‍  നായിക്കളുടെ വിലപിടിപ്പുള്ള
                                           കൊരകേള്‍ക്കാം .  
                                     എനിക്ക് ചാട്ടനമെങ്ങില്‍ ഈ കമ്പ്യുട്ടറിനു മുന്നില്‍ത്തന്നെ ഇരിക്കണം .അതും തികച്ചും യാന്ത്രികമായി മാത്രം .

മൂങ്ങ ശബ്ദകവിത

                                  മൂങ്ങ  ശബ്ദകവിത          
ക്രു...ക്രു...
ക്രു..ക്രു..
ക്രു.ക്രു.
ക്രു.ക്രു.
ക്രുക്രു
ക്രു 

ഒച്ചയില്ലാത്തവരുടെ വഴി

ഒച്ചയില്ലാത്തവരുടെ വഴി

കയ്യാല1

കയ്യാല 1
എങ്ങനെയായാലും 
ഞാന്‍ മുകളിലൂടെ 
അല്പം ഉയര്‍ന്നുനടക്കും .
കയ്യാലപ്പുറത്തിരിക്കുമ്പോള്‍.
ഒന്നും പേടിക്കാനില്ല .

പുട്ട്

പുട്ട്

ടീച്ചര്‍

ടീച്ചര്‍    
സ്ക്കൂളില്‍ 
പഠിക്കുമ്പോള്‍ 
പിന്‍ബഞ്ചിലിരുന്ന്
എസ്.പി .എം .എസ്,
കെ .സി .റ്റി 
ബസ്സുകള്‍ ഓടിച്ചതിനും
ആള് കേറുംമുന്‍പ് 
ബല്ലടിച്ചുവിട്ടതിനും 
ശബ്ദത്തോടെ 
ബ്രേക്ക്‌ പിടിച്ചതിനും 
മല്ലികടീച്ചര്‍
തല്ലിയിട്ടുണ്ട് .
വേഗതയിലോടിയും
ഹോണടിച്ചും
പരിഭ്രമിപ്പിച്ച് 
അപകടം വരുത്തുമെന്ന് 
പറഞ്ഞായിരുന്നു 
ശിക്ഷിച്ചത് .
ഇന്നലെ ,
മകനു കളിപ്പാട്ടം 
പൊതിഞ്ഞുകൊണ്ടുവന്ന 
പഴയ പത്രത്തിന്‍റെ
ചരമക്കോളത്തില്‍ 
ബസ്സിടിച്ച് മരിച്ച 
ടീച്ചറുടെ ഫോട്ടോകണ്ട്
ഞാന്‍ മറന്നുപോയിരുന്ന 
എന്‍റെ ആ പഴയ 
7c ക്ലാസ്മുറിയില്‍
ഒരിക്കല്‍ക്കൂടിയിരുന്നു .

പൂവാലന്‍


പൂവാലന്‍
എടീ .......................
   ചെമ്പന്‍ കോരേ..........
താമ്രകേശിനി
ഏതൊക്കെ 
                                                      ജന്തുക്കളാടീ 
                                                      നിന്നില്‍ 
                                                      സങ്കലിച്ചിരിക്കുന്നത്.
                                                      നിന്‍റെ പൂച്ചനടത്തവും 
                                                      സര്‍പ്പദംശനവും 
                                                      പെട്ടെന്ന് 
                                                      മനസ്സിലാകുന്നുണ്ട് .
                                                      എങ്കിലും
                                                       സിറോക്സില്‍
                                                      തെളിയാത്തവയുണ്ടല്ലോ ?
                                                       കെട്ടും മട്ടും നന്നായിരിക്കുന്നു .
                                                       ഉത്സവകെട്ടുകാഴ്ചപോലെസുന്ദരം .
                                                       ഉള്ളടക്കമാണ്‌ അറിയേണ്ടത്.
                                                       

പൈങ്കിളിയാണോടീ പെണ്ണേ.............!

ഇന്ദ്രിയം

ഇന്ദ്രിയം
കേള്‍ക്കുമെങ്കില്‍ 
ഞാന്‍ ശബ്ദം തരും 
കാണുമെങ്കില്‍ 
ഞാന്‍ കാഴ്ച തരും
തൊടുമെങ്കില്‍
ഞാന്‍ വിരലുകള്‍ തരും
രുചിക്കുമെങ്കില്‍ 
ഞാന്‍ ചുണ്ടുകള്‍ തരും
മണക്കുമെങ്കില്‍
ഞാന്‍ എന്നെ വിടര്‍ത്തും .