Tuesday, November 16, 2010

ഒരിക്കലൂണി

ഒരിക്കലൂണി
മൂന്നര പതിറ്റാണ്ട് മുന്‍പ്, ഞങളുടെ നാട്ടിലെ ഏക ആശുപത്രി ആയിരുന്നു കര്‍ത്താവിന്റെയേത്.  അക്കാലങ്ങളില്‍ ദൂരെ  പ്രദേശങ്ങളില്‍ നിന്നുവരെ ഡോക്ടര്‍ കര്‍ത്തയെ   കാണുവാന്‍ ആളുകള്‍ എത്തിയിരുന്നു .മഴയായാലും വെയിലായാലും കാല്‍ വിരലുകള്‍ക്കിടയില്‍ വളംകടിക്കുള്ള മഷി പുരട്ടി എത്തുന്ന ഒരു കിഴവന്‍ അമ്മാവനെ ഞനിപ്പോഴും ഓര്‍ക്കുന്നു .അമ്മ അയാളെ ഒരിക്കലൂണി എന്നാണ് വിളിച്ചിരുന്നത്‌ .ടി കിളവന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ വീടിന്  പിന്നാമ്പുറത്ത് ആഴ്ചയിലൊരിക്കല്‍ എത്തുക പതിവായിരുന്നു.ഉച്ചനേരത്താണ് എത്തുന്നത് . വന്നുകഴിഞ്ഞാല്‍ ഉച്ചയൂണ് കിട്ടുംവരെ നാട്ടുകാര്യങ്ങളെ  കുറിച്ചും ഡോക്ടര്‍ കര്‍ത്തയുടെ കൈപുണ്യ ത്തെക്കുറിച്ചും നിറുത്താതെ  ചാറ്റിങ്ങാണ്.അവസാനം  ചോറുകലം കാലിയാക്കിയിട്ടേ   മൂപ്പര് പൊകു.അതാവണം അമ്മ അയാളെ ഒരിക്കലൂണി എന്നുവിളിച്ചിരുന്നത്‌ .അയാളോടൊപ്പം സന്തത സഹചാരിയായി ഒരു കുറുവടിയും അതിന്റെ  തുമ്പത്ത്ചുവന്ന നിറമുള്ള മരുന്നുനിറച്ച ഒരു കുപ്പിയും ചരടില്‍ കെട്ടിയിട്ടിരിക്കും .അതുകാണുമ്പോള്‍ അമ്മ ചോദിക്കും ";ഒരിക്കലൂണിനു എന്നും പനിയാണോ?" അപ്പോഴയാള് പറയും ;"എല്ലാം ഡോക്ടര്‍ കര്‍ത്തയുടെ മരുന്നുകൂട്ടല്ലിയോ .ആ ഒരു കൈപുന്ന്യം ."
                                     അക്കാലത്തിന്റെ  നിഴലുകള്‍ പോലും നാം ജീവിതത്തില്‍നിന്നും ഡിലീറ്റ് ചെയിതുകൊണ്ടിരിക്കുകയാണ് .ആഗോലവല്‍ക്കരനത്തിന്റെയും ആഗോലതാപനത്തിന്റെയും കാലമായി .ഡോക്റ്റര്‍ കര്‍ത്തയുടെ മരുന്നുകൂട്ടുകള്‍ കുഴിച്ചുമൂടിക്കൊണ്ടെ സാമ്രാജ്യത്ത മരുന്നുകമ്പനികള്‍ ലോകത്തിനുമേല്‍ പിടിമുറുക്കി .
                                     ഇന്ന് വീടിനു പിന്നാംപുറമില്ല .                          
                                     എത്താനാരുമില്ല.
                                     അമ്മയും പോയി .
                                     മതിലിനുള്ളില്‍  നായിക്കളുടെ വിലപിടിപ്പുള്ള
                                           കൊരകേള്‍ക്കാം .  
                                     എനിക്ക് ചാട്ടനമെങ്ങില്‍ ഈ കമ്പ്യുട്ടറിനു മുന്നില്‍ത്തന്നെ ഇരിക്കണം .അതും തികച്ചും യാന്ത്രികമായി മാത്രം .

No comments:

Post a Comment