Tuesday, January 11, 2011

എഴുത്ത്

എഴുത്ത്
രു മരം അനവധി കാഴ്ചയാണന്നുള്ള പാഠം  എനിക്കു പറഞ്ഞുതന്നത്  വീടിനു കിഴക്കേ അതിരിന് നിന്നിരുന്ന ആഴാന്തയാണ്.
അതിന്‍റെ പൂക്കുലകള്‍ അലുക്കിട്ട കുടപോലെ ഇലച്ചിലു    കള്‍ക്ക്  മീതെ ഉയര്‍ന്നുനിന്നിരുന്നു .
പൂതല്‍ പറ്റിചേര്‍ന്നരുന്ന മൊട്ടുകള്‍ വിടരാന്‍ തിടുക്കപ്പെട്ടിരുന്നു.
പഴുത്ത ഇലകളുംആനക്കാലെന്നോണമുള്ള കറുത്ത കമ്പുകളും അതെപ്പോഴും പോഴിച്ചുകൊണ്ടിരുന്നു. ദൃഡമായ അതിന്‍റെ കായ്‌ക്കുള്ളില്‍ വെള്ളവിരിച്ചു വിത്തുകളെ ഉറക്കിക്കെടത്തിയിരിക്കുന്നു .
പില്‍ക്കാലത്ത് വിട്ടുമാറാത്ത രോഗങ്ങളുമായി ചങ്ങാത്തമായപ്പോള്‍ ഈ  മരക്കാഴ്ച്ചകളുടെ സമൃദ്ധിയെ ഞാന്‍ ഓര്‍ത്തു .തീവ്രമായി അനുഭവിപ്പിച്ചിട്ട്‌ പെട്ടെന്ന്,അദൃശ്യമാകുന്ന മഹാരോഗങ്ങളുണ്ട്. ആഴാന്തയെപ്പോലെ അല്ലത്.സജലങ്ങളാകുന്ന സങ്കടങ്ങള്‍ ശേഷിപ്പിക്കുമത് .
വിഭ്രാമകമായ കാഴ്ചകള്‍കാട്ടിത്തന്നു ഉറക്കമില്ലാതാക്കും .
അപൂര്‍വമായ ആ കാണലുകളെ  പിന്തുടര്‍ന്നാണ് എഴുതിത്തുടങ്ങിയത് .
വാക്കുകള്‍ വന്നുചേരുമ്പോള്‍ സ്വയം പീഡിതനായി അവയെ പരിചരിച്ച് കൊണ്ട്  എഴുതിക്കോണം.