അനുശോചനം kavitha
r. s a n t h o s h b a b u
ചാവുമ്പോള്‍
ചരമക്കോളം പറയും:
പരേതാ......
എല്ലാംവന്നിട്ടുണ്ടോന്നു
നോക്കണേ.
"കുമ്പഴത്തുംപൊയ്ക 214 ലാം കരയോഗം മുന്‍സെക്രട്ടറിയും,
സചിത്തപുരം സഹകരണസംഘംപ്രസിഡന്‍റും,
വില്ലേജ് മണ്ഡലംകമ്മിറ്റിവൈസ്പ്രസിഡന്‍റും,
നിലവിലെ ക്ഷീരവികസനകമ്മിറ്റിപ്രസിഡന്‍റും,
താഴേതില്‍ ഭഗവതിക്ഷേത്രംട്രെഷററും,
സി.ജി.എം.ഹയര്‍സെക്കന്‍ററിസ്കൂള്‍പി.ടി.എ പ്രസിഡന്‍റും,
(തുടര്‍ച്ചയായി ആറ് വര്‍ഷം )
പഞ്ചായത്ത് വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാനുമായിരുന്ന-
പരേതന്‍റെ ദേഹവിയോഗത്തില്‍ ദു:ഖാര്‍ത്തരായ
ബന്ധുമിത്രാദികളോടൊപ്പം ഞങ്ങളുംപങ്കുചേരുന്നു".
എന്തേ ...............
കണ്ണുംവായുംതുറന്നുവെച്ചുകിടക്കുന്നത് ?
അവസാന തെരഞ്ഞെടുപ്പില്‍
അത്ര തൃപ്തി പോരാഞ്ഞാണോ ?
അതോഎന്തെങ്കിലും
പറയാതെ വിട്ടുപോയോ ?
No comments:
Post a Comment