Thursday, February 10, 2011

       വരാല്‍ (കവിത )

ഴുതിമാറുന്നു 
ഒരു പിടച്ചിലില്‍ ജീവിതം.
മുറിച്ചിടുമ്പോഴേ
തുടിക്കുന്നുണ്ട്
കൊതിയേറിയ
നിന്‍ ചുണ്ടുകള്‍.
റക്കില്ല ഞാന്‍ 
സ്വപ്നം നിറച്ച 
ചെതുമ്പലിന്‍
തോലിയുരിച്ചോരീ
സ്നേഹത്തിനെ.
റചട്ടിയില്‍
എണ്ണയില്‍ 
മുളകരപ്പില്‍
പൊള്ളിച്ചെടുക്കും 
മൃദുലമാം കരങ്ങളെ.
മൊരിഞ്ഞ 
കഷണങ്ങള്‍ 
ദുരയില്‍ 
വിഴുങ്ങിപ്പോയ 
നിന്‍ നാവിനെ.
നി മറക്കില്ല ഞാന്‍ 
എത്ര ഉയരേ
നീന്തിത്തുടിച്ച്‌
മുങ്ങിനിവരുമ്പോഴും
ഒരു പിടച്ചിലില്‍ ജീവിതം 
വഴുതിമാറുമെന്ന്.....






1 comment:

  1. ഈ കവിതയിലെ ബിംബം ആണ് എനിക്ക് ഏറെ ഇഷ്ട്ടപെട്ടത്‌, അത് വെച്ച് ആശയം വിപുലീകരിചെടുത്ത രീതി വളരെ മനോഹരം,
    നമിച്ചു

    ReplyDelete