1.മരണക്കിടക്കയിലും
നിന്നെ എഴുതണമെന്ന്
നീ പറഞ്ഞുവല്ലോ .
അതിനുള്ള ശ്രമത്തിലാണ്
ഞാനും മരിച്ചത്.
2.ഒരു തുമ്പി
ചിറകടിച്ചുയരുമ്പോഴേക്കും
കിതച്ചുപോയോ
നിന്‍റെ പ്രണയനിശ്വാസം
വഴിയരുകില്‍
കാത്തുനില്‍ക്കുന്നുണ്ട്
ഒത്തിരി സ്വപ്നങ്ങളുമായി
നീ തിരികെയെത്തുമെന്നുകരുതി.